Latest NewsIndia

സൈന്യത്തിന് വളരെ പെട്ടെന്ന് കാലപുരിക്കയയ്ക്കാൻ ഹിസ്ബുളിന് പുതിയ തലവൻ , ആറുമാസത്തിനിടെ രണ്ടാമത്തെ ആൾ

പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള സുബൈർ വാനിയാണ് ഹിസ്ബുളിന്റെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.

ശ്രീനഗർ : റിയാസ് നായ്കുവിനു ശേഷം ഹിസ്ബുളിന്റെ കശ്മീർ തലവനായി ഘാസി ഹൈദറിനെ തെരഞ്ഞെടുത്തപ്പോൾ ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ് ധില്ലൻ പറഞ്ഞ ഒരു ഡയലോഗുണ്ട്. കിത്നേ ഘാസി ആയേ , കിത്നേ ഘാസി ഗയേ. ആറുമാസത്തിനകം ഘാസി ഹൈദറിനെ സൈന്യം വധിക്കുകയും ചെയ്തു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള സുബൈർ വാനിയാണ് ഹിസ്ബുളിന്റെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.

ആർട്ടിക്കിൾ 375 റദ്ദാക്കിയതിനു ശേഷം ഭീകരതയിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണം കുറയുന്നതായാണ് റിപ്പോർട്ടുകൾ. കമാൻഡർ തലത്തിലുള്ള ഏഴോളം ഭീകരരെ ഈ വർഷം മാത്രം സൈന്യം വകവരുത്തിയിരുന്നു. നിലവിൽ അറുപതിൽ താഴെ ഭീകരർ മാത്രമാണ് ഹിസ്ബുളിന് കശ്മീരിലുള്ളത്. ലഷ്കർ ഇ തോയ്ബയുടെ ഭാഗമായി 89 ഭീകരരും ജെയ്ഷെ മുഹമ്മദിന്റെ ഭാഗമായി 52 ഭീകരരും അൽ ബദറിന്റെ 20 ഭീകരരുമാണ് സൈന്യത്തിന്റെ കണക്കനുസരിച്ച് കശ്മീരിലുള്ളത്.

read also: യുപി , മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: ഇന്ത്യാ ടുഡേ ആക്സിസ് സര്‍വേ ഫലം പുറത്ത്

വിദ്യാഭ്യാസവും വികസനവും ഇല്ലാത്തതാണ് കശ്മീരിലെ യുവാക്കൾ ഭീകരരാകാൻ കാരണമെന്ന വാദങ്ങളെ തീർത്തും തള്ളിക്കളയുന്നതാണ് സുബൈർ വാനിയുടെ ജീവിതം. കുടുംബത്തിലെ ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരേയൊരാളാണ് സുബൈർ വാനി.പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ചിട്ടുള്ള സുബൈർ എ‌പ്ലസ്‌പ്ലസ് ക്യാറ്റഗറിയിലുള്ള ഭീകരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button