ന്യൂഡല്‍ഹി : തങ്ങള്‍ക്ക് ലഭിച്ച ഗുണനിലവാരമില്ലാത്ത ചൈനീസ് മിലിട്ടറി ഉപകരണങ്ങളെ ഓര്‍ത്ത് തലവേദനയിലാണ് ബംഗ്ലാദേശ്, മ്യാന്മര് മുതല്‍ ജോര്‍ദ്ദാന്‍ വരെയുള്ള അര ഡസനോളം രാജ്യങ്ങള്‍. 2017ല്‍ 1970 കാലഘട്ടത്തെ രണ്ട് മിംഗ് ക്ലാസ് ടൈപ്പ് 035ജി അന്തര്‍വാഹിനികള്‍ ചൈന ബംഗ്ലാദേശിന് നല്‍കിയിരുന്നു. ഓരോന്നും 10 കോടി യു.എസ് ഡോളര്‍ വീതം തുകയ്ക്കാണ് ചൈന ബംഗ്ലാദേശിന് നല്‍കിയത്.
ബി.എന്‍.എസ് നബോജാത്ര, ബി.എന്‍.എസ് ജോയ്ജാത്ര എന്നിങ്ങനെ പുനര്‍നാമകരണം ചെയ്ത് ബംഗ്ലാദേശ് അവയെ റീകമ്മിഷന്‍ ചെയ്തു. പക്ഷേ, സങ്കേതിക തകരാറുകള്‍ കാരണം രണ്ടെണ്ണവും ഒരുപയോഗവും ഇല്ലാതെ കട്ടപ്പുറത്താണിപ്പോള്‍. ചൈനയില്‍ നിന്നും ലഭിച്ച ഉപകരണങ്ങളുടെ ഗുണനിലവാരത്തില്‍ മ്യാന്മറിന്റെ സായുധസേന അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും സിന്ധുവീര്‍ എന്നൊരു അന്തര്‍വാഹിനി മ്യാന്മറിന് കൊടുത്തു. ചൈനീസ് ഉപകരണങ്ങള്‍ ഒറ്റ ദിവസം കൊണ്ട് തകരുമെന്ന് മ്യാന്മറിന് മനസിലായി.
നേപ്പാളിന്റെ കാര്യത്തിലും കഥ മറ്റൊന്നല്ല, ചൈനീസ് നിര്‍മിതമായ ആറ് Y12e, MA60 വിമാനങ്ങളാണ് കിട്ടിയത്. പക്ഷേ, ആറെണ്ണവും ഷെഡില്‍ തന്നെയുണ്ട്. ! ഇതേ വിമാനങ്ങള്‍ ചൈന ബംഗ്ലാദേശിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും അവര്‍ അത് നിരസിച്ചിരുന്നു.
2020ലും ചൈനയുടെ വക ബംഗ്ലാദേശിന് രണ്ട് 053H3 യുദ്ധക്കപ്പലുകളും കിട്ടി. ബി.എന്‍.എസ് ഉമര്‍ ഫാറൂഖ്, ബി.എന്‍.എസ് അബു ഉബൈദ എന്നിങ്ങനെ പേരിട്ട് ഏറെ പ്രതീക്ഷകളോടെയാണ് രണ്ടിനെയും ബംഗ്ലാദേശ് നീറ്റിലിറക്കിയത്. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല, ഗണ്‍ സിസ്റ്റം, നാവിഗേഷന്‍ റഡാര്‍ തുടങ്ങിയ സംവിധാനങ്ങളുടെ വൈകാതെ പ്രവര്‍ത്തനരഹിതമായി.ആഫ്രിക്കന്‍ രാജ്യങ്ങളും ചൈനയുടെ വലയില്‍ വീണിരുന്നു.
ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ചോംഗ്ക്വിംഗ് ടിയെമ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച VN – 4 ആര്‍മര്‍ഡ് പേഴസണല്സ് കാരിയറുകള്‍ ( എ.പി.സി ) 2016ല്‍ കെനിയയ്ക്ക് നല്‍കിയിരുന്നു. വാഹനങ്ങളുടെ ടെസ്റ്റ് ഫയറിംഗ് വേളയില്‍ സന്നിഹിതരായിരുന്ന ചൈനീസ് അധികൃതര്‍ വാഹനത്തിന്റെ ഉള്ളിലേക്ക് കയറാന്‍ ക്ഷണിക്കപ്പെട്ടെങ്കിലും തയാറായില്ല എന്നതാണ് വിചിത്രം. അതിന് കാരണം ഭാവിയില്‍ കെനിയയ്ക്ക് മനസിലായി. നിരവധി കെനിയന്‍ സൈനികരുടെ മരണത്തിന് ഈ വാഹനങ്ങള്‍ കാരണമായി.
ചൈനീസ് നിര്‍മിത ഡ്രോണുകളുടെ അപകട പരമ്ബരകളാണ് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയ്ക്ക് കാണേണ്ടി വന്നത്. അള്‍ജീരിയയ്ക്ക് നല്കിയ അതേ CH – 4B UCAV ഡ്രോണുകള്‍ ആറെണ്ണമാണ് ചൈന പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ജോര്‍ദ്ദാനും കൊടുത്തത്. ഒടുവില്‍ സഹികെട്ട് ജോര്‍ദ്ദാന്‍ അവ വില്പനയ്ക്ക് വച്ചിരുന്നു.
ചൈനയുടെ ഉറ്റ സുഹൃത്തുക്കാളായ പാകിസ്ഥാന്റെ അവസ്ഥയാണ് രസകരം. കയിച്ചിട്ട് തുപ്പാനും വയ്യ, മധുരിച്ചിട്ട് ഇറക്കാനും വയ്യെന്നാണ് അവസ്ഥ. പാക് നാവിക, കരസനേകള്‍ക്കെല്ലാം ചൈന ഉപകരണങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഉപയോഗിക്കാന്‍ കൊള്ളില്ലെന്ന് മാത്രം. ചൈനീസ് നിര്‍മിത യുദ്ധക്കപ്പലുകളും മൊബൈല്‍ മിസൈല്‍ സിസ്റ്റങ്ങളും ഒരുപയോഗവുമില്ലാതെ സൂക്ഷിക്കേണ്ട ഗതികേടിലാണ് പാകിസ്ഥാന്.
Post Your Comments