ബിജെപിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും പക്ഷേ എന്തു പ്രശ്നമാണെങ്കിലും അതെല്ലാം സംഘടനയ്ക്കുള്ളില്‍ പറയുന്നതായിരുന്നു മര്യാദയെന്നും ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍്റ് പിഎം വേലായുധന്‍, കെ.പി ശ്രീശന്‍ തുടങ്ങിയവരാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
Post Your Comments