Latest NewsNewsIndia

ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി വിസമ്മതിച്ച 15കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം ; ശരീരമാസകലം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയില്‍

പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി.

ലക്‌നൗ: നിരന്തരം ലൈംഗിക ബന്ധത്തിന് ശല്യം ചെയ്തിരുന്ന യുവാവ് പെൺകുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. 15കാരിയായ ദലിത് പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി വിസമ്മതിച്ചതില്‍ പ്രകോപിതനായ യുവാവാണ് ആക്രമണത്തിന് പിന്നിൽ. ഉത്തര്‍പ്രദേശ് ബാലിയ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതി 21കാരനായ കൃഷ്ണ ഗുപ്തയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി. പോക്‌സോ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്

ലൈംഗികബന്ധത്തിന് തുടര്‍ച്ചയായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് യുവാവ് ശല്യപ്പെടുത്തിയിരുന്നുവെന്നും യുവാവിന്റെ ആവശ്യം 15കാരി തുടര്‍ച്ചയായി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് അച്ഛൻ പരാതിയില്‍ പറയുന്നു. പൊള്ളലേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വാരാണസിയിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button