KeralaLatest NewsNews

നല്ല കമ്യൂണിസ്റ്റുകാര്‍ യുഡിഎഫിനു വോട്ട് ചെയ്യും… സിപിഎമ്മിന്റെ അര്‍ത്ഥം തന്നെ ലഹരി-കള്ളപ്പണ-സ്വര്‍ണക്കടത്ത് കേസ് എന്നാണ്… നല്ല ആളുകള്‍ അവര്‍ക്ക് വോട്ട് ചെയ്യോ ? ആഞ്ഞടിച്ച് വി.ഡി.സതീശന്‍

കൊച്ചി: നല്ല കമ്യൂണിസ്റ്റുകാര്‍ യുഡിഎഫിനു വോട്ട് ചെയ്യും, സിപിഎമ്മിന്റെ അര്‍ത്ഥം തന്നെ ലഹരി-കള്ളപ്പണ-സ്വര്‍ണക്കടത്ത് കേസ് എന്നാണ്. അപ്പോള്‍ പിന്നെ നല്ല ആളുകള്‍ അവര്‍ക്ക് വോട്ട് ചെയ്യോ ? ആഞ്ഞടിച്ച് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തിയിരിക്കുന്നു. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ നല്ല കമ്മ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് സതീശന്‍ പറഞ്ഞു.

Read Also : ഉന്നത വിദ്യഭ്യാസ മന്ത്രി. കെ.ടി.ജലീലിന്റെ അറസ്റ്റ് ഉണ്ടായേക്കും : നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കിയതോടെ അടിമുടി ദുരൂഹത .. : സിപിഎം വീണ്ടും പ്രതിക്കൂട്ടില്‍

അഴിമതി നിറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് കമ്മ്യൂണിസ്റ്റുകാര്‍ പോലും വോട്ട് ചെയ്യില്ല. പുറത്ത് പറയാന്‍ കൊള്ളാത്ത കേസുകളാണ് ഏറെയും. നല്ല പാര്‍ട്ടിക്കാര്‍ അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

നല്ല കമ്യൂണിസ്റ്റുകള്‍ ഈ പ്രാവശ്യം ആര്‍ക്ക് വോട്ടുചെയ്യും ?
നമ്മുടെ നാട്ടില്‍ നല്ല കമ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാര്‍ക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യര്‍.

പക്ഷെ അവരുടെ പാര്‍ട്ടി കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീര്‍ണ്ണത നേരിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജന്‍സികള്‍ എത്തി. പുറത്ത് പറയാന്‍ കൊള്ളാത്ത കേസുകളാണ് ഏറെയും. നല്ല പാര്‍ട്ടിക്കാര്‍ അപമാനഭാരത്താല്‍ തല കുനിച്ചു നില്‍ക്കുന്നു. പാര്‍ട്ടി ഈ ജീര്‍ണ്ണതയില്‍ നിന്ന് പുറത്ത് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ഇത്തവണ പാര്‍ട്ടി നേതൃത്വത്തിന് ഒരു താക്കീത് നല്‍കും.
അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ നല്ല കമ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ടു ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button