Latest NewsNewsIndia

നാല് വയസുള്ള കുഞ്ഞുമായി ഫ്‌ളാറ്റിന്റെ 17-ആം നിലയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി; സംഭവം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ

യുവതിയേയും കുഞ്ഞിനേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചതായി

ന്യൂഡല്‍ഹി: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാല് വയസുള്ള കുഞ്ഞുമായി ഫ്‌ളാറ്റിന്റെ 17-ആം നിലയില്‍ നിന്ന് ചാടി 28കാരിയായ യുവതി ജീവനൊടുക്കി. ഗ്രെയ്റ്റര്‍ നോയിഡയിലാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനിയായ ഭര്‍ത്താവിന്റെ സഹോദരിയുമായുണ്ടായ വഴക്കിന് പിന്നാലെയാണ് യുവതി കുഞ്ഞുമായി 17ാം നിലയില്‍ നിന്ന് താഴേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഫ്‌ളാറ്റിലെ മറ്റ് താമസക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവതിയേയും കുഞ്ഞിനേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചതായി പൊലീസ് വ്യക്തമാക്കി.

read also:ഇഡിയുടെ അന്വേഷണത്തില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട് പുറത്തേയ്ക്ക് വരുന്നത് വമ്പന്‍മാരുടെ പേരുകള്‍… മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുടുംബവും പ്രധാന ക്രിസ്ത്യന്‍ പുരോഹിതനും റെഡ് ലിസ്റ്റില്‍

യുവതി ആത്മഹത്യ ചെയ്തപ്പോൾ ഭര്‍ത്താവ് സ്ഥലത്തിലായിരുന്നു. ഇയാള്‍ സ്വന്തം നാടായ സംഭലിലേക്ക് പോയിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഫ്‌ളാറ്റില്‍ ആ സമയത്ത് ഭര്‍ത്താവിന്റെ സഹോദരി മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നൂ പോലീസ് പറഞ്ഞു. ഇവരുടെ മുഖത്ത് മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായ ഭര്‍ത്താവിന്റെ സഹോദരി ഇടയ്ക്ക് സഹോദരന്റെ ഫ്‌ളാറ്റിലെത്താറുണ്ട്. സംഭവ ദിവസം ഇവർ തമ്മിൽ കാര്യമായ വഴക്കുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. മുഖത്തടക്കം സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടിലേക്ക് പോയ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ സംഭവത്തിന്റെ ചുരുളഴിയുമെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button