Latest NewsKerala

രമ്യ ഹരിദാസിന് വീണ് പരിക്കേറ്റു, നാളെ ശസ്ത്രക്രിയ

പാലക്കാട്: ആലത്തൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് വീണ് പരിക്കേറ്റു. കാല്‍വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കും. കൊല്ലം ഡി.സി.സി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായി ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്. രമ്യ വേഗത്തില്‍ സുഖംപ്രാപിച്ച്‌ പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ പ്രാര്‍ഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് കാണാം:

ആലത്തൂരിൻ്റെ പെങ്ങളൂട്ടി, കേരളക്കരയുടെ അനിയത്തിക്കുട്ടി, നമ്മുടെ സ്വന്തം രമ്യ ഹരിദാസ് എംപി ഇന്നലെ കാൽവഴുതി വീഴുകയും എല്ലിന് പൊട്ടൽ ഉണ്ടാവുകയും ചെയ്ത വിവരം വേദനയോടെയാണ് കേട്ടത്. കോയമ്പത്തൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എംപിയെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും എന്ന് അറിഞ്ഞു.

വളരെ വേഗം സുഖംപ്രാപിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് തിരികെയെത്താൻ പ്രാർത്ഥിക്കുന്നു…

കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി…

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button