Latest NewsIndiaNews

ഓണ്‍ലൈന്‍ ചൂതാട്ട വെബ്‌സൈറ്റുകൾ നിരോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ചെന്നൈ : ഓണ്‍ലൈന്‍ ചൂതാട്ടത്തിനായുള്ള സൈറ്റുകള്‍ നിരോധിക്കുമെന്ന് സർക്കാർ . തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റുകള്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് അറിയിച്ചത്. ചൂതാട്ടത്തിനായുള്ള മൊബൈല്‍ ആപ്പുകളും സൈറ്റുകളും നിരന്തരം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

Read Also : “പൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മ” ; ക്ഷേത്രത്തിനായി 500 കോടി സമർപ്പിക്കുന്ന വ്യവസായിയുടെ കഥ ഇങ്ങനെ

ഇത്തരം വെബ്സൈറ്റുകള്‍ വഴി കുട്ടികളുള്‍പ്പെടെ നിരവധി പേരാണ് ചൂഷണങ്ങള്‍ക്ക് വിദേയരാകുന്നത്. ചൂതാട്ട സൈറ്റുകളില്‍ ഗെയിമുകള്‍ കളിക്കുന്നതിലൂടെ ആത്മഹത്യകളും ഒപ്പം കുടുംബ പ്രശ്നങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന എന്നും പളനി സ്വാമി പറഞ്ഞു.

shortlink

Post Your Comments


Back to top button