55 -ാം പിറന്നാള്‍ ദിനത്തില്‍ പൂര്‍ണ നഗ്നനായി ഗോവയിലെ കടല്‍ത്തീരത്തു കൂടി ഓടിയ നടന്‍ മിലിന്ദ് സോമനെതിരെ കേസ്. ഗോവന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ഗോവ സുരക്ഷ മഞ്ചിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഐപിസി സെക്‌ഷന്‍ 294 പ്രകാരം നഗ്നതാ പ്രദര്‍ശത്തിനാണ് താരത്തിനെതിരെ ഗോവ പൊലീസ് കേസെടുത്തത്.
മിലിന്ദ് സോമന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം ഏറെ വൈറലായിരുന്നു. ‘ഹാപ്പി ബെര്‍ത് ഡേ ടു മീ. 55 ആന്റ് റണ്ണിംഗ് ‘ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഭാര്യ അങ്കിത കോന്‍വാറാണ് ചിത്രം പകര്‍ത്തിയത്.
ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറി നഗ്ന വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ നടി പൂനം പാണ്ഡെയെ ജാമ്യത്തില്‍ വിട്ടയച്ചു.വിവാദ വീഡിയോ പിന്നീട് നടി നീക്കം ചെയ്തു.
Post Your Comments