Latest NewsKeralaNews

മാസ്ക്ക് ധരിക്കാതെ വീടിന്റെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പോലീസ് പിഴ ചുമത്തി

കോട്ടയം: വീട്ടിൽ മാസ്ക്ക് ധരിക്കാതെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പിഴ ചുമത്തി പോലീസ്. വിരമിച്ച ബിഎസ്എൻഎൽ ജീവനക്കാരനായ കണിയാംപറമ്പിൽ കെ.കെ.ബാലചന്ദ്രനെതിരെയാണ് പോലീസ് പിഴ ചുമത്തിയത്. സഹോദരന്റെ വീട്ടിൽ മാസ്ക് ധരിചില്ലെന്ന കാരണം കാണിച്ചാണ് പോലീസിന്റെ ഈ നടപടി.

Read Also : റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചത് ആറായിരം കോടിയോളം; കള്ളപ്പണം വെളുപ്പിക്കാനായി 30 ട്രസ്റ്റുകളില്‍ ഏറെയും കടലാസ് സ്ഥാപനങ്ങള്‍; കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് നടത്തിയത് വമ്പൻ തട്ടിപ്പ്

പോലീസും റവന്യു ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം റോഡരികിലെ വീട്ടിൽനിന്നു ബാലചന്ദ്രനെ വിളിച്ചിറക്കി പിഴ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിഴ അടക്കാൻ തയ്യാറാക്കാത്തിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. പിന്നീട് സ്റ്റേഷനിൽ എത്തി പിഴയടക്കാൻ പറഞ്ഞെങ്കിലും തുക അടച്ചില്ല. പ്രദേശത്തെ മറ്റ് പല ആളുക്കൾകും ഇതെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ ബാലചന്ദ്രൻ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button