തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന രാഷ്ട്രീയവും കേള പൊലീസും ബാലവകാശ കമ്മീഷനും ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ വാറണ്ടുമായി റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ബാലവകാശ കമ്മീഷന്‍ നടത്തിയ ഇടപെടലില്‍ ഗവര്‍ണ്ണര്‍ വിശദീകരണം തേടാന്‍ സാധ്യതയുണ്ട്. നിയമപരമായി വളരെയധികം അധികാരമുള്ള അന്വേഷണ ഏജന്‍സിയാണ് ഇഡി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജന്‍സിയെ റെയ്ഡിനിടെ തടസ്സപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് വസ്തുത. എന്നാല്‍ ഈ വസ്തുത അറിയാതെയാണോ ബാലവകാശ കമ്മീഷനും സംസ്ഥാന പൊലീസും വിഷയം കൈകാര്യം ചെയ്തതെന്നാണ് സംശയം
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇടപെടാന്‍ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നടപടി അപക്വമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ഈ ശ്രമം കേസില്‍ ബിനീഷിന് തിരിച്ചടിയാവാനും സാധ്യതയുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. ഇന്ത്യന്‍ മണിലോണ്ടറിങ് ആന്‍ഡ് സെര്‍ച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷയോടെയാണ് ഇ.ഡി റെയ്ഡ് നടത്തുക. സഹകരിക്കണമെന്നത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. പുറത്തുള്ള ആര്‍ക്കും ഇടപെടാനാവില്ല. കണ്ണൂരില്‍ സിപിഎം ബന്ധങ്ങളുള്ള വ്യക്തിയാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. ഇത് പലവിധ ആരോപണങ്ങള്‍ക്കും ഇടനല്‍കിയിരുന്നു. ഇതെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥര്‍ അസി.ഡയറക്ടര്‍ക്ക് നല്‍കുന്ന 17എ ഓണ്‍ ആക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചാല്‍ സെര്‍ച്ചിനെ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ബാലാവാകാശ കമ്മിഷന്‍ വിചാരണ നേരിടേണ്ടിവരും. ഇഡിയെ തൊടാന്‍ ലോക്കല്‍ പൊലീസിനും കഴിയില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ലോക്കല്‍ പൊലീസിനാകില്ലെന്നതാണ് വസ്തുത. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. വീട്ടിലുള്ള ആര്‍ക്കും പുറത്തേക്ക് പോകാനാവില്ല. ഇക്കാര്യത്തില്‍ പൊലീസ് കേസെടുത്തതും മടങ്ങുമ്പോള്‍ ഇഡിയുടെ വണ്ടിയെ തടഞ്ഞതും അതിനിര്‍ണ്ണായകമാണ്. റെയ്ഡിനിടെ എത്തി ബാലാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ബാലാവകാശ കമ്മീഷനെതിരായ തെളിവായി മാറും.
പൊലീസ് നല്‍കിയ ചോദ്യങ്ങള്‍ക്ക് പരിശോധന നിയമപരമാണെന്നും ഒരു പിശകുമില്ലെന്നും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇ-മെയിലില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പേരും പദവിയും അടക്കമുള്ള വിവരങ്ങള്‍ ഇ.ഡി പൊലീസിന് കൈമാറിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ എവിടെയാണ് തങ്ങുന്നതെന്ന് പോലും ഇ.ഡി അറിയിച്ചിട്ടില്ല. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ജോലി ചെയ്ത ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്താല്‍ അത് പുതിയ വിവാദമായി മാറും.
വ്യാജരേഖകളില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ റെനീറ്റയെയും അമ്മ മിനിയെയും മാനസികമായി പീഡിപ്പിച്ചെന്ന റെനീറ്റയുടെ അച്ഛന്‍ പ്രദീപിന്റെ പരാതിക്കുള്ള വിശദീകരണമാണ് തേടിയതെന്നും ഇ.ഡിയുടെ മറുപടിയില്‍ ഇക്കാര്യമില്ലെന്നും പൂജപ്പുര പൊലീസ് വ്യക്തമാക്കി. ഇ.ഡി ഉദ്യോഗസ്ഥര്‍ കുഞ്ഞിനോട് കയര്‍ത്ത് സംസാരിച്ചെന്നും ഭക്ഷണവും മുലപ്പാലും നല്‍കാന്‍ അനുവദിച്ചില്ലെന്നുമാണ് പ്രദീപിന്റെ പരാതി. ഇതില്‍ റെനീറ്റയുടെയും മിനിയുടെയും മൊഴി രേഖപ്പെടുത്തി ഇ.ഡിക്കെതിരെ കേസെടുക്കാനുള്ള ബാലാവകാശ കമ്മിഷന്റെ ഉത്തരവില്‍ പൊലീസ് നടപടിയെടുത്തില്ല.
Post Your Comments