KeralaLatest NewsNewsIndia

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ബംഗളൂരു : ബംഗളൂരു ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി ഇന്ന് അവസാനിക്കും. ലഹരിയിടപാട് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ളവരുമായി നടത്തിയ മ്പത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ എട്ട് ദിവസമായി ബിനീഷിനെ ഇഡി സോണൽ ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.

Read Also : കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വികസിത രാജ്യങ്ങള്‍ക്ക് മടി ; വാക്സിൻ സ്വീകരിക്കാൻ തയ്യാറായി ഇന്ത്യക്കാർ ; സർവേ റിപ്പോർട്ട് പുറത്ത്

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലും ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലൂടെയാണ് ചോദ്യം ചെയ്യൽ. ബിനീഷ് ചോദ്യം ചെയ്യലിനോട് ചെറിയതോതിൽ സഹകരിക്കുന്നുണ്ടെങ്കിലും ബിനാമി ഇടപാടുകളെ പറ്റി വ്യക്തതമായി മറുപടിയല്ല നൽകുന്നത്. എന്നാൽ അബ്ദുൽ ലത്തീഫുമായുള്ള ബിസിനസ് പങ്കാളിത്തം ബിനീഷ് സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇന്ന് വൈകുന്നേരം മൂന്നുമണിവരെയാണ് ബിനീഷിന്റെ കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരം ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. കേരളത്തിൽ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ ഇഡി കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പട്ടേക്കും. റെയ്ഡിൽ ലഭിച്ച വിവരങ്ങളും ഇന്ന് ഇഡി കോടതിയെ അറിയിക്കും. ബനീഷിന്റെ ബിനാമിയാണെന്ന് വിശ്വസിക്കുന്ന അബ്ദുൽ ലത്തീഫ്, ഹയാത്ത് ഹോട്ടലിൻ്റെ പങ്കാളി കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരെ ബീനിഷിനോടൊപ്പമിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button