പാറ്റ്ന: ബീഹാര്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തായതിന് പിറകെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. ടൈംസ് നൗവിന്റെ പ്രവചനം പ്രകാരം എന്‍ഡിഎ 116 സീറ്റുകള്‍ നേടും. 120 സീറ്റുകള്‍ നേടി മഹാസഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നും ടൈംസ് നൗ- സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു.എബിപിയുടെ സർവേ പ്രകാരം എൻഡിഎയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവും. അവർക്ക് 66 മുതൽ 74 സീറ്റ് ലഭിക്കും.
ടൈംസ് നൗ – സീ വോട്ടർ സർവേ
ടൈംസ് നൗ ചാനലും സീ വോട്ടറും ചേർന്ന് നടത്തിയ സർവേ
എൻഡിഎ – 116
മഹാസഖ്യം – 120
എൽജെപി – 01
എബിപിയുടെ സർവേ ഫലം
എൻഡിഎക്ക് 104 മുതൽ 128 സീറ്റ് വരെ ലഭിക്കാം. മഹാസഖ്യത്തിന് 108 മുതൽ 131 വരെ ലഭിക്കാം. എൽജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കാം.
സീ ഫോർ സർവേ ഫലം
സീ ഫോർ സർവേയിൽ മഹാസഖ്യം മുന്നിൽ. ബിജെപി – ജെഡിയു സഖ്യം 116 സീറ്റും മഹാസഖ്യം 120 സീറ്റും നേടുമെന്നാണ് പ്രവചനം. 122 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ ഫലം
എൻ ഡി എ – 91
മഹാസഖ്യം – 118
എൽ ജെ പി – 5
മറ്റുള്ളവർ – 3
Post Your Comments