മഹാരാഷ്ട്ര : ഈ മാസം മുതല്‍ സ്കൂളുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ മാസം 23 മുതല്‍ ഒമ്ബത് മുതലുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് മുന്നില്‍ വെച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദ് അറിയിച്ചു.
Read Also : പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍
ഒമ്ബത്, 10, 11, 12 ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ് പരിഗണിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷകള്‍ മെയ് മാസത്തില്‍ നടത്തുന്നതും പരിഗണിക്കുന്നതായി വര്‍ഷ ഗെയ്ക്ക്‌വാദ് സൂചിപ്പിച്ചു. മഹാരാഷ്ട്ര എസ്‌എസ് സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മെയ് മാസത്തിന് മുമ്ബ് നടക്കാനിടയില്ല. 10, 12 ക്ലാസ്സുകളിലെ പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് ഗുജറാത്ത്, ആന്ധ്ര ബോര്‍ഡുകളുടെ തീരുമാനം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.
ക്ലാസ്സുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ എസ്‌എസ്‌എല്‍സി, എച്ച്‌എഎസ് സി പരീക്ഷകളുടെ സിലബസ് 25 ശതമാനം കുറച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ നടക്കുന്നുണ്ട്. സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്ബോള്‍, പ്രത്യേകിച്ചും മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍ക്ക് ഊന്നല്‍ നല്‍കുന്നത് ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണെന്ന് മന്ത്രി അറിയിച്ചു.
Post Your Comments