Latest NewsNewsBusiness

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ …മലയാളത്തിന് അഭിമാനമായി ഫോബ്‌സ് മാസികയില്‍ മുന്‍നിരയില്‍ സ്ഥാനം

മുംബൈ : ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ .മലയാളത്തിന് അഭിമാനമായി ഫോബ്സ് മാസികയില്‍ മുന്‍നിരയില്‍ സ്ഥാനം. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്സ് മാഗസിന്റെ പട്ടികയിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്. രജനീകാന്താണ് എറ്റവും കൂടുതല്‍ വരുമാനം നേടുന്ന ദക്ഷിണേന്ത്യന്‍ താരം. രണ്ടാമതാണ് മോഹന്‍ലാല്‍. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്.

Read Also : ചക്കരയുമ്മ; മുരളിയ്ക്ക് ഉമ്മ കൊടുത്ത് താരപുത്രന്‍ അപ്പു ; വൈറൽ ചിത്രം

നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം. നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ സിനിമാ താരം. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരം വിരാട് കോഹ്ലിയാണ്. 252.72 കോടിയാണ് കോഹിലിയുടെ 2019 ലെ വരുമാനം. ഇതിന് പുറമെ ബിഗ് ബോസ് അവതാരകനായും താരം എത്തിയിരുന്നു. അഖിലേന്ത്യ തലത്തില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്.

ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്റെ വരുമാനം. പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ വരുമാനം. ആലിയ ഭട്ട് ആണ് വനിതകളില്‍ എറ്റവും മുന്നിലുള്ളത്. 59.21 കോടിയാണ് ആലിയ 2019-ല്‍ പ്രതിഫലമായി നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button