NewsDevotional

സർവ്വ പാപനിവാരണത്തിന് ഈ ശിവമന്ത്രം മൂന്ന് നേരവും ജപിക്കുന്നത് ഉത്തമം

സർവ്വ പാപനിവാരണത്തിനായി മൂന്നുനേരവും ശിവമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. ഈ ശിവമന്ത്രം സർവ്വ പാപനിവാരണ മന്ത്രം അഥവാ ത്രികാല ജപം എന്നും അറിയപ്പെടുന്നു. ഈ മന്ത്രം ജപിക്കുന്നത് നമ്മൾ മനപ്പൂർവം ചെയ്യുന്ന പാപത്തിന്റെ പരിഹാരമായിട്ടല്ല മറിച്ച് അറിയാതെ ചെയ്യുന്ന അല്ലെങ്കിൽ ചെയ്തിട്ടുള്ള പാപങ്ങൾക്കുള്ള പരിഹാരമായിട്ടാണ്.

ഈ മന്ത്രം നിങ്ങൾ പൂജാമുറിയിൽ നെയ് വിളക്ക് കത്തിച്ചുവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം. ഇനി ജപിക്കുമ്പോൾ നിങ്ങൾ കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ വളരെ നല്ലതാണ്. ഈ മന്ത്രങ്ങൾ ജപിക്കാനുള്ള ഉത്തമം ദിവസം എന്നുപറയുന്നത് തിങ്കളാഴ്ച, പ്രദോഷ ദിവസം, ശിവരാത്രി ദിനം അതുപോലെ തിരുവാതിര ദിവസം എന്നിവയാണ്.

രാവിലെ ജപിക്കേണ്ട മന്ത്രം ഇതാണ് (108 തവണ ജപിക്കണം)

ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിർമ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ: ശിവായ

ഉച്ചസമയം ജപിക്കേണ്ട മന്ത്രം  (108 തവണ ജപിക്കണം)

ഓം വേദമാർഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ ശിവായ

സന്ധ്യാനേരം ജപിക്കേണ്ട മന്ത്രം (312 തവണ ജപിക്കണം)

ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ

shortlink

Related Articles

Post Your Comments

Related Articles


Back to top button