ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പ്രചാരത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട് .സ്വകാര്യ കമ്ബനിയായ ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് കോവാക്സിന് വികസിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വാക്സിന്റെ അവസാനഘട്ടം പരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയുള്ള പഠനങ്ങളനുസരിച്ച് വാക്സിന് സുരക്ഷിതമാണെന്നും ഐസിഎംആര്‍ ശാസ്ത്രജ്ഞനും ടാസ്ക് ഫോഴ്സ് അംഗവുമായ രജനീകാന്ത് പറഞ്ഞു.2021 ഫെബ്രുവരി ആദ്യം തന്നെ വാക്സിന് ജനങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments