
തിരുവനന്തപുരം: ഇഡി നാളെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിയാനാണ് ഇഡി നോട്ടീസ് നല്‍കിയിരിന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനായ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് കാട്ടി ഇഡി സി എം രവീന്ദ്രന് നോട്ടീസയച്ചത്. രവീന്ദ്രനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിനെ കൂടാതെ തനിക്ക് ബന്ധമുണ്ടായിരുന്ന വ്യക്തി സി എം രവീന്ദ്രനായിരുന്നെന്നായിരുന്നു മൊഴി. ഇന്ന് നടന്ന കോവിഡ് പരിശോധനയിലാണ് രവീന്ദ്രന് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ രവീന്ദ്രന് ക്വറന്റീനില്‍ പ്രവേശിക്കേണ്ടിവരും.ശിവശങ്കറും സി.എം. രവീന്ദ്രനും തമ്മിലുള്ള ഇടപാടകളും നേരത്തെ വിവാദമായിരുന്നു.നിലവില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രനെ വിളിച്ചു വരുത്തുന്നതെന്നാണ് വിവരം.
Post Your Comments