ഡല്‍ഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാല്‍ ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയിലെ ഏകപക്ഷീയതയും ആക്രമണങ്ങളും വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഡിഫന്‍സ് കോളേജ് സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും തമ്മിലുള്ള എട്ടാം കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് രാജ്യരക്ഷാ മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രതിരോധ സംവിധാനങ്ങളുടെ ഉദ്പാദന രംഗത്ത് സ്വയം പര്യാപ്തതയാണ് ഇന്ത്യയുടെ നയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ സദാ ശ്രമിക്കുകയാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
അഭിപ്രായ വ്യത്യാസങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിര്‍ത്തിയില്‍ സമാധാനം കാത്ത് സൂക്ഷിക്കാനുള്ള കരാറുകള്‍ പാലിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഭീകരവാദം ദേശീയ നയമാക്കിയ പാകിസ്ഥാനോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ആവര്‍ത്തിച്ചു.
Post Your Comments