Latest NewsNewsIndia

ബീഹാറിന്റെ വികസനത്തിന് എനിക്ക് നിതീഷ് കുമാര്‍ സര്‍ക്കാരിനെ ആവശ്യമാണ് : ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി മോദി

ദില്ലി : ബീഹാറിലെ മൂന്നാമത്തെയും അവസാന ഘട്ടവുമായ വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിന്റെ വികസനത്തിന് നിതീഷ് കുമാര്‍ സര്‍ക്കാരിനെ ആവശ്യമാണെന്ന് അറിയിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തുറന്ന കത്ത് നല്‍കി. സംസ്ഥാനത്തിന്റെ വികസനം പാളം തെറ്റുന്നില്ലെന്നും അത് കുറയുന്നില്ലെന്നും ഉറപ്പാക്കാന്‍ തനിക്ക് ബീഹാറിലെ നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ ആവശ്യമാണെന്ന് തന്റെ നാല് പേജുള്ള കത്തില്‍ പ്രധാനമന്ത്രി മോദി എഴുതി.

ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലല്ല, വികസനത്തിനാണ്. ‘വോട്ട് രേഖപ്പെടുത്തുന്നത് തെറ്റായ വാഗ്ദാനങ്ങള്‍ക്കല്ല, ശക്തമായ (രാഷ്ട്രീയ) ഇച്ഛ / ഉദ്ദേശ്യങ്ങള്‍ക്കാണ്. മോശം ഭരണത്തിന് വേണ്ടിയല്ല, നല്ല ഭരണത്തിനാണ്. അഴിമതിക്ക് വേണ്ടിയല്ല, സത്യസന്ധതയ്ക്കാണ്. അവസരവാദത്തിനല്ല, മറിച്ച് സ്വാശ്രയത്വത്തിനാണ്. എനിക്ക് ബോധ്യമുണ്ട് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്ത കത്തില്‍ പറയുന്നു.

സംസ്ഥാനത്തെ ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യത്തെ വിജയുപ്പിക്കുന്നത് ഈ ദശകത്തില്‍ ബീഹാറിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്താന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് മാത്രമേ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂവെന്നും ബീഹാറിലെ സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധിക്ക് അനിവാര്യമായ നിയമവാഴ്ചയാണെന്നും പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു.

വൈദ്യുതി, വെള്ളം, റോഡുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നിവയ്ക്കായി എന്‍ഡിഎ ബിഹാറിലെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘സ്വീമിത്വ യോജന” (ഉടമസ്ഥാവകാശ പദ്ധതി) ബിഹാറിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ശക്തമായ പദ്ധതികള്‍ സാധാരണക്കാരെ ശാക്തീകരിക്കുകയും മാന്യമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യും.

അവസാന ഘട്ട വോട്ടെടുപ്പിനുള്ള പ്രചരണം ഇന്ന് അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് കത്ത് വന്നത്. 19 വടക്കന്‍ ബീഹാര്‍ ജില്ലകളിലായി 78 നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി മൂന്നാം ഘട്ടത്തില്‍ ബിഹാര്‍ വോട്ടെടുപ്പ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button