ബെയ്ജിംഗ്: ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ക്ക് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ചൈനീസ് നീക്കം. ചൈനീസ് ഇതര വിമാനങ്ങള്‍ രാജ്യത്തേയ്ക്ക് എത്തുന്നത് തടയാനാണ് നീക്കം.
Read Also : ദീപാവലി ആഘോഷങ്ങൾ മുന്നിൽ കണ്ട് പടക്കങ്ങൾ നിരോധിച്ച് സംസ്ഥാന സർക്കാർ
വ്യാഴാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള കമേഴ്സ്യല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷന് കീഴില്‍ ചൈനയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനം മൂലം മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് വന്ദേഭാരത് സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നത്.
Post Your Comments