Latest NewsKeralaIndia

കെപി യോഹന്നാന് കുരുക്ക്, ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച്‌​ ആസ്​ഥാനത്ത്​ റെയ്ഡിൽ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

100 ഓളം വാഹനങ്ങളിലായാണ്​ സംഘം തിരുവല്ലയിലെത്തിയത്​.

തിരുവല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച്‌​ ആസ്​ഥാനത്തും ബി​ഷ​പ്പ് കെ.​പി. യോ​ഹ​ന്നാ​​ന്റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആദായ നികുതി വകുപ്പ് റെയ്ഡ്. ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച്‌​ ആസ്​ഥാനത്ത്​ പാര്‍ക്ക്​ ചെയ്​തിരുന്ന കാറില്‍ നിന്ന്​ 55 ലക്ഷം രൂപ സംഘം പിടിച്ചെടുത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് തി​രു​വ​ല്ല​യി​ലെ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച്‌ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 100 ഓളം വാഹനങ്ങളിലായാണ്​ സംഘം തിരുവല്ലയിലെത്തിയത്​.

സ്​ഥാപനങ്ങളിലെ ​സെക്യൂരിറ്റിക്കാരടക്കം ജീവനക്കാരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ സംഘം പിടിച്ചുവാങ്ങിയ ശേഷമാണ്​ റെയ്​ഡ്​ തുടങ്ങിയത്​. യോ​ഹ​ന്നാ​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കു​ന്ന ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച്‌, ഗോ​സ്പ​ല്‍ ഫോ​ര്‍ ഏ​ഷ്യ ട്ര​സ്റ്റും വി​ദേ​ശ​നാ​ണ​യ വി​നി​മ​യ​ച്ച​ട്ടം ലം​ഘി​ച്ച്‌ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ക്കു​ന്നുവെന്ന് നേരത്തേ പരാതി ഉണ്ടായിരുന്നു.

read also: കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്‌ഡ്‌

ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച്‌ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ക്കു​ന്നു​ണ്ട്. ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ബുധനാഴ്​ച രാത്രിയോടെ കോട്ടയത്തെത്തി റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.വിദേശ രാജ്യങ്ങളില്‍ നിന്ന്​ ചാരിറ്റി പ്രവറത്തനങ്ങള്‍ക്കായി സ്വീകരിച്ച സംഭാവന വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ച്‌​ ചില രാജ്യങ്ങളില്‍ കേസുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button