Latest NewsNewsBollywoodEntertainment

ഞാൻ കാരണം നിനക്ക് ഏറെ പഴി കേൾക്കേണ്ടി വന്നു, നീയതൊന്നും അർഹിക്കുന്നില്ല, മാപ്പ് ചോദിക്കുന്നു; അങ്കിത

നിന്നോടുള്ള എന്റെ ഇഷ്ടം വിവരിക്കാൻ എനിക്ക് വാക്കുകളില്ല. നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്

വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് അങ്കിത ലോഖണ്ധേ. ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ കാമുകിയായിരുന്ന അങ്കിത സുശാന്തിന്റെ മരണത്തോടെ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ മുംബൈ ടൈഗേഴ്സിന്റെ സഹഉടമയായ വിക്കി ജെയ്നിനോടുള്ള പ്രണയം തുറന്നു പറയുകയാണ് താരം.

കുറിപ്പ് വായിക്കാം

നിന്നോടുള്ള എന്റെ ഇഷ്ടം വിവരിക്കാൻ എനിക്ക് വാക്കുകളില്ല. നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട് ഒരു സുഹൃത്തും പങ്കാളിയും ഇണയുമായി എന്റെ ജീവിതത്തിൽ നിങ്ങളെ അയച്ചതിന് ഞാൻ ദൈവത്തോട് എത്ര നന്ദിയുള്ളവളായിരിക്കണമെന്ന്. എനിക്കുവേണ്ടി എല്ലാപ്പോഴും നിലകൊള്ളുന്നതിന് നന്ദി. എന്റെ എല്ലാ പ്രശ്നങ്ങളും നിന്റേതുകൂടിയായി കണ്ടും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം എന്നെ സഹായിച്ചതിനും നന്ദി. എന്റെ പിന്തുണയായി നിന്നതിന് നന്ദി. ഏറ്റവും പ്രധാനമായി, എന്നെയും എന്റെ സാഹചര്യങ്ങളെയും മനസിലാക്കിയതിന് നന്ദി.

ഞാൻ കാരണം നിനക്ക് ഏറെ പഴി കേൾക്കേണ്ടി വന്നു നീയതൊന്നും അർഹിക്കുന്നില്ല. അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. വാക്കുകൾ കുറവാണ്, പക്ഷേ ഈ ബന്ധം അതിശയിപ്പിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു…" അങ്കിത കുറിച്ചു.

shortlink

Post Your Comments


Back to top button