Latest NewsNewsInternational

ഇത് കള്ളക്കളി; ഇലക്ഷൻ തട്ടിപ്പ് ആരോപിച്ച് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അടുത്തിരിക്കെ വിജയം അവകാശപ്പെട്ട് ഡോൺഡ് ട്രംപ്. ഇലക്ഷൻ തട്ടിപ്പ് ആരോപിച്ച് ട്രംപ് രംഗത്ത്. ആഘോഷത്തിന് തയ്യാറെടുക്കാനും ട്രംപ് പ്രവർത്തകരെ ആഹ്വാനം ചെയ്തു. എന്നാൽ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സുപ്രീംകോടതിയിയെ സമീപിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തവരെ അയോഗ്യരാക്കാന്‍ ശ്രമമെന്നും ആരോപണം. അതേസമയം, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ബൈഡൻ പ്രതികരിച്ചു. ജയത്തിന്റെ പാതയിലെന്ന് അനുയായികളോട് ബൈഡന്‍. ഓരോ വോട്ടും എണ്ണിത്തീരുംവരെ ഇലക്ഷന്‍ തീരില്ലെന്നും ജോ ബൈഡന് പറഞ്ഞു‍. കൃത്യമായ മുന്‍തൂക്കം പ്രവചിക്കാനാകും മുന്‍പു തന്നെ ഇരുസ്ഥാനാര്‍ഥികളും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തി.

Read Also: ഒരു ലക്ഷം ഫ്‌ളൈറ്റുകള്‍ റദ്ദാക്കാനൊരുങ്ങി അമേരിക്കന്‍ എയര്‍ലൈന്‍സ്

അതേസമയം ഇപ്പോൾ അമേരിക്കന്‍ പ്രസിഡന്‍റെ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം. 225 ഇലക്ടറല്‍ വോട്ടുകള്‍ നേടിയ ജോ ബൈഡന്‍ മുന്നിട്ടു നില്‍ക്കുകയാണെങ്കിലും 213 വോട്ടുകളുമായി ഡൊണള്‍ഡ് ട്രംപ് തൊട്ടടുത്തു തന്നെയുണ്ട്. നിര്‍ണായകമായ സംസ്ഥാനങ്ങളായ ഫ്ലോറിഡയും ടെക്സസും നേടിയ ട്രംപിന് ഇനിയും മുന്നേറ്റത്തിന് സാധ്യതയുണ്ട്. നോര്‍ത്ത് കരോലൈന, അരിസോണ, മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളിലെ ഫലം നിര്‍ണായകമാകും. തപാല്‍ വോട്ടുകളടക്കം ഇനിയും വോട്ടെണ്ണല്‍ ബാക്കിയുള്ളതിനാല്‍ അന്തിമ ഫലം ഇനിയും വൈകും.

shortlink

Post Your Comments


Back to top button