ലണ്ടൻ: കോവിഡ് വാക്സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് ഓക്സ്ഫഡ് ചീഫ് ഇൻവെസ്റ്റിഗേറ്റർ ആൻഡ്രൂ പോളാർഡ്. പരീക്ഷണം സംബന്ധിച്ച് പുറത്തു വരുന്ന ഡേറ്റകൾ റെഗുലേറ്റർമാർ ശ്രദ്ധയോടെ അവലോകനം ചെയ്യുമെന്നും പിന്നീട് ആർക്ക് വാക്സിൻ ലഭ്യമാക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : നന്മമരങ്ങളുടെ കഥയുമായി ‘മായക്കൊട്ടാരം’ വരുന്നു ; സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാന്
യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വാക്സിൻ ചുരുങ്ങിയത് അമ്പത് ശതമാനം ഫലപ്രദമായിരിക്കണം എന്ന നിഷ്കർഷ വെച്ചിട്ടുണ്ട്. ശാസ്ത്രീയമായി അത് വളരെ കഠിനമാണ്. എന്നാൽ വാക്സിൻ ഫലപ്രദമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ ലഭ്യമായാലും ജീവിതം പഴയപടിയാകാൻ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments