ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വാദങ്ങളെ ശരിവെച്ച് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഉത്തരകൊറിയയില്‍ ഇതുവരെ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 29 വരെ 10,462 പേരെ പരിശോധിച്ചെങ്കിലും ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്നാണ് കോവിഡ് വ്യാപനം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ടില്‍ ഡബ്യൂ.എച്ച്.ഒ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുള്ള 5,368പേരില്‍ എട്ടുപേര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അയല്‍രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതിനു പിന്നാലെ ഉത്തരകൊറിയ അതിര്‍ത്തികള്‍ അടയ്ക്കുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ വെടിവെച്ച് കൊല്ലുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments