സൂക്ഷിച്ച് പേരിടുക; ഇല്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഭരണകൂടം

ഇസ്ലാമിക ശരീഅ നിയമം ലംഘിക്കുന്ന പേരുകള്‍ നിരോധിക്കുന്നതടക്കം പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ സൗദി പ്രഖ്യാപിച്ചു.

റിയാദ്: ഇനി കുട്ടികൾക്ക് പേരിടുമ്പൽ സൂക്ഷിക്കുക ഇല്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഭരണകൂടം. ഇസ്ലാമിക ശരീഅ നിയമം ലംഘിക്കുന്ന പേരുകള്‍ നിരോധിക്കുന്നതടക്കം പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ സൗദി പ്രഖ്യാപിച്ചു. ഇതുപ്രകാരം അബ്ദുല്‍ റസൂല്‍ (പ്രവാചക ദാസന്‍) പോലുള്ള പേരുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സിവില്‍ അഫയേഴ്സ് ഏജന്‍സി അറിയിച്ചു. മലക്ക് (മാലാഖ) എന്ന പേരും വിലക്കി.

Read Also: സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കില്ല; നിരോധന നിയമം നടപ്പാക്കുമെന്ന് മന്ത്രി

രണ്ട് പദമുള്ള ഈ പേരിന് സൗദി നിയമമനുസരിച്ച്‌ ഒരു ആദ്യ നാമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് ഏജന്‍സിയുടെ വിലയിരുത്തൽ. എന്നാൽ പേരുകള്‍ക്കുമുമ്പുള്ള ശീര്‍ഷകങ്ങളും കുടുംബപ്പേരുകളും രജിസ്ട്രേഷന്‍ നിരോധനത്തില്‍ ഉള്‍പ്പെടുന്നു. മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് മുസ്തഫ തുടങ്ങിയ സംയുക്ത പേരുകളുടെ രജിസ്റ്റര്‍ ചെയ്യില്ല. രാജ്യത്തെ കുട്ടികള്‍ക്ക് വിദേശ പേരുകള്‍, രാജകുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍, മതനിന്ദയായി കരുതുന്ന പേരുകള്‍ എന്നിവ ഉള്‍പ്പെടെ 50 പേര് നല്‍കുന്നത് 2014 മാര്‍ച്ചില്‍ സൗദി നിരോധിച്ചിരുന്നു

Share
Leave a Comment