പ്രവാചകന്‍ മുഹമ്മദിനെ ചിത്രീകരിച്ച ഒരു കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ഇന്ത്യയിലെ കൊല്‍ക്കത്തയിലും ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധം. മാക്രോണിന്റെ കോലങ്ങള്‍ കൈകളിലേന്തി അണിനിരന്ന പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ഫ്രഞ്ച് അംബാസിഡറെ വിളിച്ചുവരുത്തി അപലപിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിഷേധത്തില്‍ മാക്രോണിന്റെ കോലങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു. എന്നാല്‍ ഫ്രാന്‍സിനെയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ഇന്ത്യ പിന്തുണയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ സ്‌കൂളില്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്തതിന്റെ പേരില്‍ പാരീസില്‍ അധ്യാപകനെ കൊലപ്പെടുത്തിയിരുന്നു.ഇതിലെ അക്രമിയെ പോലീസ്പിന്നീട് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ഈ സംഭവം ഇസ്ലാമിക തീവ്രവാദ ആക്രമണം ആണെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചിരുന്നു. അതിന് ശേഷം നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം ഉള്‍പ്പെടെ വ്യാപക പ്രതിഷേധങ്ങള്‍ ഇപ്പോഴും നടത്തുകയാണ്.
Post Your Comments