USALatest News

ട്രംപിന്റെ വിജയം ഉറപ്പായതോടെ ട്രംപിനെ എതിര്‍ത്തും ബൈഡനെ അനുകൂലിച്ചും പ്രകടനം; വാഷിങ്ടണില്‍ മൂന്നു പേര്‍ അറസ്റ്റില്‍

അതേസമയം ട്രംപ് വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാഷിങ്ടണ്‍: വാഷിങ്ടണിലെ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് പ്ലാസയില്‍ നടന്ന രണ്ട് വ്യത്യസ്ത പ്രതിഷേധത്തിനിടെ മൂന്നു പേര്‍ അറസ്റ്റില്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെ എതിര്‍ത്തും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെ അനുകൂലിച്ചും ഇവർ പ്രകടനത്തില്‍ പങ്കെടുത്തു. അതേസമയം ട്രംപ് വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

read also: തുടക്കത്തിലെ പതർച്ചക്കു ശേഷം ട്രംപ് മുന്നിൽ, ഇലക്‌ട്രല്‍ വോട്ടുകളിലും ട്രംപ് മുന്നേറ്റം

രണ്ട് സംഘര്‍ഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പ്രകടനങ്ങള്‍ സമാധാനപരമായിരുന്നു. ട്രംപിനെ എതിര്‍ക്കുന്നവരും ബൈഡനെ അനുകൂലിക്കുന്നവരും ഒത്തുകൂടുകയായിരുന്നു.ലഫായെറ്റ് സ്ക്വയറിന് സമീപത്തുള്ള വേലിയില്‍ നിരവധി പോസ്റ്ററുകളും കാര്‍ഡ് ബോര്‍ഡുകളും പ്രകടനക്കാര്‍ ഒട്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button