Latest NewsIndia

നിലവിളക്ക് തട്ടിമറിച്ചിട്ടു , മെഴുകുതിരി കൊളുത്താൻ തുടങ്ങിയപ്പോൾ വെള്ളം ഒഴിച്ച് കെടുത്താൻ നോക്കി ; ആശുപത്രി ഉദ്ഘാടനത്തിനിടെ ഇടത് വലത് കയ്യാങ്കളികൾ

നിലവിളക്ക് തിരികെ കിട്ടാനായി പിന്നെ ബലാബലം. പൊലീസും ഇടപെട്ടു.

പത്തനംതിട്ട: നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായി സംഘടിപ്പിച്ച ചടങ്ങളില്‍ നിലവിളക്കിനായാണ് പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ പിടിവലി. കുമ്പഴ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനൊടുവില്‍ നഗരസഭാ അധ്യക്ഷ ആശുപത്രിയിലുമായി. ഉദ്ഘാടനത്തിനായി ഒരുക്കിയ നിലവിളക്ക് എതിര്‍പക്ഷം കൈക്കലാക്കുകയായിരുന്നു.

പിന്നെ ചേരിതിരിഞ്ഞ് മല്‍പ്പിടിത്തമായി. സംഘര്‍ഷാന്തരീക്ഷത്തിനിടെ ബോധരഹിതയായ നഗരസഭാധ്യക്ഷ റോസ്ളിന്‍ സന്തോഷിനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഉദ്ഘാടനത്തിനായി ഒരുക്കിയ നിലവിളക്ക് എതിര്‍പക്ഷം കൈക്കലാക്കുകയായിരുന്നു. പിന്നെ ചേരിതിരിഞ്ഞ് മല്‍പ്പിടിത്തമായി. സംഘര്‍ഷാന്തരീക്ഷത്തിനിടെ ബോധരഹിതയായ നഗരസഭാധ്യക്ഷ റോസ്ളിന്‍ സന്തോഷിനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുന്‍പേ ഉദ്ഘാടന മാമാങ്കം നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഇടത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ താഴത്തെ നിലയിലൊരുക്കിയ ഉദ്ഘാടനവേദിക്ക് മുന്നില്‍ ഇടതുപ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങി.

കെട്ടിടംപണി പൂര്‍ത്തിയാകും മുന്‍പേ ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. വേദിയിലുണ്ടായിരുന്ന നിലവിളക്കും കൂട്ടത്തിലൊരാള്‍ കരസ്ഥമാക്കി. നിലവിളക്ക് തിരികെ കിട്ടാനായി പിന്നെ ബലാബലം. പൊലീസും ഇടപെട്ടു.

പിന്നീട് മെഴുകുതിരി കത്തിച്ച് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചെങ്കിലും ഈ സമയം ഉദ്ഘാടന ഹാളിന് പുറത്ത് നിന്നും ഇടത് പ്രതിനിധകൾ വെള്ളം ചീറ്റിച്ച് മെഴുകുതിരി കെടുത്താൻ ശ്രമിച്ചു. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നിരവധി പേർക്ക് കയ്യേറ്റത്തിൽ പരിക്കേറ്റു. പ്രതിഷേധത്തിനിടെ നഗരസഭാ അദ്ധ്യക്ഷയ്ക്കും പരിക്കേറ്റു. കുഴഞ്ഞു വീണ ഇവരെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button