![](/wp-content/uploads/2020/11/gopi.jpg)
നായ്ക്കളുടെ കാര്യം ശ്രദ്ധിക്കാനും വൃത്തിയാക്കാനും ഒരാളെ അന്വേഷിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഗോപി സുന്ദര്‍ പുതിയ ആവശ്യം അറിയിച്ചത്.
കാര്യക്ഷമതയുള്ള കഠിനാദ്ധ്വാനികളായ ആളുകളെയാണ് ക്ഷണിക്കുന്നത് എന്നും നായ്ക്കളെ വൃത്തിയാക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു അടിയന്തരമായിട്ടുള്ള ആവശ്യമാണെന്നും നിയമനം ഉടനടി ആയിരിക്കുമെന്നും പറഞ്ഞ ഗോപി സുന്ദർ വിശദാംശങ്ങള്‍ക്കായി ബന്ധപ്പെടാന്‍ housekeepingatgs@gmail.com എന്ന ഇ-മെയില്‍ ഐ ഡിയും നല്‍കിയിട്ടുണ്ട്.
എന്നാൽ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ തമാശയുമായി എത്തിയവരോട് ഇത് തമാശയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടന്‍ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്’ എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍, ഇതിനും ഗോപി സുന്ദര്‍ മറുപടി നൽകി.
‘കോമഡി ആക്കരുത്, എന്റെ ആവശ്യം ആണ്. സീരിയസ് ആണെങ്കില്‍ പറഞ്ഞോളൂ. ചോറും 15 കെ സാലറിയും തരാം’ – ഏതായാലും കമന്റ് ബോക്സില്‍ തമാശയുമായി എത്തിയ ആള്‍ക്ക് ഗോപി സുന്ദര്‍ കൊടുത്ത മറുപടിക്ക് നിരവധി റിയാക്ഷനുകളാണ് ലഭിച്ചത്.
Post Your Comments