
അനുവാദമില്ലാതെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഗായകന്‍ ഭവ്നിന്ദര്‍ സിംഗിനെതിരേ നിയമനടപടിക്കൊരുങ്ങി നടി അമല പോള്‍. ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ദുരുപയോഗം ചെയ്തെന്നാണ് അമല പോള്‍ പരാതിയില്‍ പറയുന്നത്.
പ്രശസ്ത ബോളീവുഡ് ഗായകനായ ഭവീന്ദര്‍ സിങ് എന്ന യുവാവുമായി അമല സൗഹൃദത്തിലായിരുന്നു. ഇവരൊന്നിച്ചുള്ള ചിത്രങ്ങള്‍ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാര്‍ച്ചില്‍ ഇരുവരുടെയും വിവാഹ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഭവീന്ദര്‍ സിങ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോൾ വിനയായി മാറിയത്.
പക്ഷെ, ഈ ചിത്രങ്ങള്‍ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി എടുത്തതാണെന്നും സുഹൃത്ത് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതാണെന്നും വ്യക്തമാക്കി അമല പോള്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലാണ് നിയമനടപടിയുമായി നടി ഇപ്പോള്‍ നീങ്ങുന്നത്. അനുവാദമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിച്ചെന്നും വിവാഹത്തെ പറ്റി തെറ്റിദ്ധാരണ പരത്തി എന്നുമാണ് ഭവീന്ദര്‍ സിങിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്. അതേസമയം ‘ആടൈ’ എന്ന അമല്‍ പോള്‍ ചിത്രം പുറത്തിറങ്ങിയപ്പോഴായിരുന്നു ഭവീന്ദര്‍ സിങുമായുള്ള ചിത്രങ്ങള്‍ വൈറലായതും ഇവര്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് അമല പോള്‍ തുറന്ന് പറഞ്ഞതും.
Post Your Comments