Latest NewsKeralaNews

വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടല്‍ : നിലവിലെ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതിരോധത്തിലായ കേരള സര്‍ക്കാര്‍ ജനശ്രദ്ധ മാറ്റാനുള്ള അടവാണോ ഇതെന്ന് പരിശോധിക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി

വയനാട് : വയനാട്ടിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സംഭവത്തിൽ  സമഗ്രാന്വേഷണം വേണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതിരോധത്തിലായ കേരള സര്‍ക്കാര്‍ ജനശ്രദ്ധ മാറ്റാനുള്ള അടവായി ഏറ്റുമുട്ടല്‍ നടത്തിയതാണോ എന്നതും പരിശോധിക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി വ്യക്തമാക്കി.

പടിഞ്ഞാറത്തറ കൊയ്ത്തുംപാറ വാളാരംകുന്നിലാണ് ഇന്നലെ രാത്രി മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button