തിരുവനന്തപുരം: സി.ബി.ഐ ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷൻ കേസിൽ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.
കമ്മീഷൻ ഇടപാട് നടന്നെന്ന് തന്നെയാണ് ഇതിലൂടെ വിജിലന്‍സ് ശരിവക്കുന്നതും. വരും ദിവസങ്ങളില്‍ എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.ആ സാഹചര്യത്തില്‍ സര്‍ക്കാറിനെതിരായ ആയുധമാക്കി വിജിലന്‍സ് അന്വേഷണത്തെയും മാറ്റാനുള്ള നീക്കം പ്രതിപക്ഷം ആരംഭിച്ചുകഴിഞ്ഞു. അതിനുള്ള അവസരമായി വിജിലന്‍സ് അന്വേഷണം മാറുന്നെന്ന വസ്തുത ഒരുവശത്ത് തുടരുമ്പോൾ ഇതിലൂടെ ലൈഫ്മിഷന് സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിന് തടയിടാമെന്ന പ്രതീക്ഷ സര്‍ക്കാറിനുണ്ട്.
നിലവില്‍ ലൈഫ്മിഷന് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം രണ്ട് മാസത്തേക്ക് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ കേസിലെ സ്റ്റേ മാറ്റിക്കിട്ടാനായി സി.ബി.ഐ കോടതിയെ സമീപിക്കുമ്പോൾ അതിന് തടയിടാന്‍ വിജിലന്‍സ് അന്വേഷണം കൊണ്ട് സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
Post Your Comments