കോണ്‍ഗ്രസിനെ ജനം ഇന്ന് പൂര്‍ണമായും നിരസിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. തിങ്കളാഴ്ച ഒമ്പത് ബിജെപി അംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ആദ്യമായി എന്‍ഡിഎ രാജ്യസഭയില്‍ 100 അംഗങ്ങളെ തികച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം.
അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല, അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് നോക്കൂ. പാര്‍ലമെന്റില്‍ അവര്‍ക്ക് 100 എംപിമാരെ പോലും തികച്ച് പറയാനില്ല.ഒരു കോണ്‍ഗ്രസ് അംഗത്തെ പോലും തങ്ങളുടെ സംസ്ഥാനത്ത് നിന്ന് പാര്‍ലമെന്റിലേക്ക് അയക്കാത്തിടങ്ങള്‍ ഉണ്ട്. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് അങ്ങനെ ധാരാളം സംസ്ഥാനങ്ങള്‍.ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങളിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ മറ്റൊരാളുടെ കുര്‍ത്തയില്‍ പിടിച്ച് ബിഹാറില്‍ അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍ജെഡിയുമായുള്ള സഖ്യത്തെ പരിഹസിച്ച് മോദി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ബീഹാര്‍ എങ്ങനെ വോട്ട് ചെയ്തുവെന്നും രണ്ടാം ഘട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടുകളും അനുസരിച്ച് ബിഹാറിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ എന്ന തിരുമാനത്തിലേക്ക് എത്തിയെന്ന് വ്യക്തമാണെന്ന് മോദി പറഞ്ഞു.കോണ്‍ഗ്രസ് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.
read also: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിനെ തിരിച്ചറിഞ്ഞു
ബീഹാറിലെ ആളുകള്‍ ജംഗിള്‍ നിരസിക്കും. ബീഹാറിലെ സ്ത്രീകള്‍ പറയുന്നത്, പുരുഷന്മാര്ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ ഞങ്ങള്‍ മോദിക്ക് വോട്ട് ചെയ്യും എന്നാണ്. ഓരോ അമ്മയും, ഓരോ മകളും ഇന്ന് ഞങ്ങളെ അനുഗ്രഹിക്കുന്നു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി.സാഹചര്യം മുന്‍പത്തേതായിരുന്നുവെങ്കില്‍ ഒരു പാവപ്പെട്ട അമ്മയുടെ മകന് ഇന്ന് പ്രധാനമന്ത്രിയാകുമായിരുന്നില്ല. അദ്ദേഹം നിങ്ങളുടെ പ്രധാന സേവകനാകുമായിരുന്നില്ല,മോദി പറഞ്ഞു.
ബീഹാറിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതുവരെ പ്രവര്‍ത്തിച്ചത്. അടുത്ത അഞ്ച് വര്‍ഷം ബിഹാരികളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി നിതീഷ് കുമാര്‍ പ്രവര്‍ത്തിക്കും,മോദി പറഞ്ഞു.
Post Your Comments