Latest NewsKeralaNews

മോട്ടോർ വാഹനവകുപ്പിന് തിരിച്ചടി ; സ്​പീഡ്​ കാമറ വച്ച് അമിതവേഗതയ്ക്ക് പിഴ ഈടാക്കുന്നതിന് സ്റ്റേയുമായി ഹൈക്കോടതി

കൊച്ചി: സ്​പീഡ്​ കാമറ വച്ച് അമിതവേഗതയിൽ പോകുന്ന വാഹനങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത്​ ഹൈക്കോടതി സ്റ്റേ ചെയ്തു.

Read Also : മെഡിക്കൽ കോളേജിൽ രോഗിയായി അഭിനയിച്ച്‌ മൊബൈല്‍ ഫോണ്‍ മോഷണം ; യുവാവ് പിടിയിൽ

അഭിഭാഷകന്‍ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്​.

Read Also : തീവ്രവാദ സംഘടനയ്ക്കായി ധനസമാഹരണം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മോട്ടോര്‍ വാഹന നിയമപ്രകാരം നിരത്തുകളില്‍ ഓരോ വാഹനത്തിന്റെയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്​. കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ കുറവാണ്​. പരമാവധി വേഗതയെക്കുറിച്ച്‌ അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ച സ്പീഡ് കാമറകളില്‍ പതിയുകയും പിന്നീട്​ അമിത വേഗതയിലുള്ള ഡ്രൈവിങ്ങിന്​ പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ്​ വാഹന ഉടമകള്‍ക്ക്​ ലഭിക്കുന്ന സാഹചര്യവുമാണുള്ളതെന്നും ഹൈക്കോടതിയോട്​ സിജു കമലാസനന്‍ പറഞ്ഞു.

Read Also : ട്രസ്റ്റിന് അനുവദിച്ച 100 കോടി രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വന്തം പേരിലാക്കി ; കോൺഗ്രസിന്റെ വൻതട്ടിപ്പ് പുറത്ത്

മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ പറയുന്നൂ. ഹരജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാണ്​ ജസ്റ്റിസ് രാജാ വിജയ രാഘവന്റെ ഇടക്കാല ഉത്തരവ്.

shortlink

Post Your Comments


Back to top button