തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നയാളെ പൊലീസ് പിടികൂടി.
Read Also : തീവ്രവാദ സംഘടനയ്ക്കായി ധനസമാഹരണം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ
പള്ളിച്ചല്‍ ഹോമിയോ കോളേജിനു സമീപം മേപ്പള്ളിയൂര്‍കോണത്തു ഹാജാ ഹുസൈനെയാണ് (22) മെഡിക്കല്‍കോളേജ് പൊലീസ് അറസ്റ്റുചെയ്‌തത്. മോഷ്ടിച്ചെടുത്ത വിലപിടിപ്പുള്ള 5 മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. രോഗിയെപ്പോലെ കൈയില്‍ ബാന്‍ഡേജ് കെട്ടിയും കൂട്ടിരിപ്പുകാരനെന്ന വ്യാജേനെയും ആശുപത്രിയില്‍ കറങ്ങിനടന്നാണ് ഇയാള്‍ മോഷണം നടത്തുന്നത്. മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി പൊലീസിനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐമാരായ പ്രശാന്ത്, അന്‍സാരി, എസ്.സി.പി ഒ ജ്യോതി, സി.പി.ഒമാരായ വിജിന്‍ലാല്‍, നൗഫല്‍, രാജേഷ്, ശ്രീനിവാസന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments