KeralaLatest NewsNews

പോക്‌സോ കേസുകൾക്കായി മലപ്പുറത്ത് പുതിയതായി രണ്ട് ഫാസ്ട്രാക്ക് കോടതികള്‍

മലപ്പുറം:പോക്‌സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക് കോടതികള്‍ ആരംഭിച്ചത്. ലൈംഗിക കേസുകളും പോക്‌സോ കേസുകളും നിരന്തരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുകയാണ് പുതിയ കോടതികളുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തിനകം പരമാവധി കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച്‌ ജനകീയ പരാതികള്‍ പരമാവധി കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പ്രത്യേക കോടതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

Read Also : മോട്ടോർ വാഹനവകുപ്പിന് തിരിച്ചടി ; സ്​പീഡ്​ കാമറ വച്ച് അമിതവേഗതയ്ക്ക് പിഴ ഈടാക്കുന്നതിന് സ്റ്റേയുമായി ഹൈക്കോടതി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊതു സമൂഹവും തികഞ്ഞ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അതില്‍ ഉള്‍പ്പെടുന്നവരെ തിരുത്താനും വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കൂടുതല്‍ കോടതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ കെട്ടികിടക്കുന്ന കേസുകള്‍ക്ക് തീര്‍പ്പാകുമെന്നത് ആശ്വാസകരമാകുമെന്നും സാധാരണ ജനതയ്ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button