KeralaLatest NewsNews

മുൻ സർക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോൾ ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പ് ഒഴിഞ്ഞിരുന്നു, ധാർമ്മികതയുണ്ടങ്കിൽ പിണറായി വിജയനും ഇത് പാലിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം. രണ്ട് കാരണങ്ങളാലാണ് മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

ആരോപണ വിധേയമായ ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. കേസിന്റെ തുടർ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുൻ സർക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പ് ഒഴിഞ്ഞിരുന്നു. ധാർമ്മികതയുണ്ടങ്കിൽ പിണറായി വിജയനും ഇത് പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

Read Also :  ആറ് കഷ്ണമായി നില്‍ക്കുന്ന കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ?; തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്

അതേസമയം കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പേര് പോലും പരാമർശിക്കുന്നില്ല എന്നും പ്രതിപക്ഷം ചോദിക്കുന്നു. ബിജെപിയുടെ ഏറ്റവും കൂടുതൽ സഹായം തേടിയ വ്യക്തിയാണ് പിണറായി. ലാവ്‌ലിൻ കേസിൽ അടക്കം കേന്ദ്ര സർക്കാരിൻറെ സഹായം പിണറായി വിജയന് കിട്ടി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button