Latest NewsIndiaNews

അംബേദ്‌കർ കത്തിച്ച പുസ്തകമേത്? അമിതാഭ് ബച്ചനെതിരെ കേസെടുത്ത് പോലീസ്

1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.

ലക്‌നൗ: വിവാദ പരാമർശം നടത്തിയെന്ന ആരോപണത്താൽ നടൻ അമിതാഭ് ബച്ചനെതിരെ കേസെടുത്ത് പോലീസ്. മനുസ്മൃതിയെക്കുറിച്ച്‌, അംബേദ്കര്‍ കത്തിച്ച പുസ്തകമേതെന്ന ചോദ്യമുന്നയിച്ചതിനാണ് ബച്ചനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജനപ്രിയ ടെലിവിഷന്‍ ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിയിലെ ചോദ്യത്തിന്റെ പേരിലാണ് കേസ്. തുടർന്ന് ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.

Read Also: സെക്രട്ടറിയേറ്റില്‍ വന്‍ ഇരുമ്പുമറ: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലും; ജീവനക്കാര്‍ക്ക് കര്‍ശന പരിശോധന

എന്നാൽ കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത ഷോയിലാണ് അംബേദ്കര്‍ മനുസ്മൃതി കത്തിച്ച കാര്യം ഉന്നയിച്ചത്. ഇതിന്റെ ക്ലിപ്പിങുകള്‍ വന്‍തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചിലര്‍ ബച്ചന് എതിരെ ക്യാംപയിന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഷോയില്‍ 6,40,000 രൂപയുടെ ചോദ്യം ഇങ്ങനെയായിരുന്നു: 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.

അതേസമയം അംബേദ്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ ബച്ചന്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബച്ചന്‍ ഇടത് പ്രചാരണം നടത്തുന്നു, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ആക്ഷേപങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button