MollywoodLatest NewsNewsEntertainment

നമ്മുടെ ഫണ്ട് ഒരു കോടിയോടടുക്കുമ്ബോള്‍ എന്നില്‍ നിങ്ങള്‍ കാണിച്ച വിശാസത്തിന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല!! അലി അക്ബര്‍

വെട്ടിനു പത്തുവെട്ട് തിരികെ കൊടുത്തും ആസ്വദിച്ചു പോയിരുന്നതായിരുന്നു ജീവിതം.... വലിയൊരു ചുമടുമായി നടക്കുകയാണ് ഞാന്‍..... 

 ചരിത്ര പ്രാധാന്യമുള്ള മാപ്പിള ലഹളയുടെ യാഥാര്‍ത്ഥ ചിത്രം നിര്‍മ്മിക്കുവാനുള്ള പരിശ്രമത്തിലാണ് സംവിധായകൻ അലി അക്ബര്‍. സിനിമാ നിര്‍മ്മാണത്തിനായുള്ള പണം ജനങ്ങളില്‍ നിന്നും സ്വീകരിച്ചാണ് അദ്ദേഹം പ്രോജക്ടുമായി മുന്നോട്ടു പോകുന്നത്. ഓരോ ദിവസവും തന്റെ അക്കൗണ്ടില്‍ വരുന്ന തുകയെ കുറിച്ചുള്ള കണക്ക് വിവരങ്ങളും അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിടാറുണ്ട്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണത്തിനാവശ്യമായ വസ്തുക്കള്‍ ശേഖരിക്കുന്ന തിരക്കിലാണ് സംവിധായകൻ. ഇതു സംബന്ധിച്ച്‌ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച്‌ ഫേസ്ബുക്കിലെഴുതുകയാണ് അദ്ദേഹം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആള്‍ക്കൂട്ടത്തിലും ചിലപ്പോള്‍ ഒറ്റപ്പെട്ടതായി തോന്നും,സമകാലിക സംഭവങ്ങളില്‍ ട്രോളിയും, വെട്ടിനു പത്തുവെട്ട് തിരികെ കൊടുത്തും ആസ്വദിച്ചു പോയിരുന്നതായിരുന്നു ജീവിതം….

1921 ഏറ്റെടുത്തപ്പോള്‍ മുതല്‍ വല്ലാത്ത ഗൗരവം വന്നു…

വലിയൊരു ചുമടുമായി നടക്കുകയാണ് ഞാന്‍…..

വളരെയധികം സമയം ഗൂഗിളില്‍ തിരയേണ്ടി വരുന്നു… ഗൂര്‍ക്ക കത്തി, തൊപ്പി ബാഡ്ജസ്….. ഇങ്ങിനെ നൂറുകൂട്ടം…

എത്ര കുറഞ്ഞു കിട്ടും… എവിടെ കിട്ടും ഇങ്ങിനെ തിരഞ്ഞു തിരഞ്ഞു ഉറക്കത്തിലും അത് തന്നെയായി

ഞാന്‍ രണ്ടു ദിവസം fb യില്‍ നിന്നും മാറിയാല്‍ വരവ് നില്‍ക്കും…

വന്നതിന്റെ രേഖ നോക്കണം വിവരം ഡോണറെ അറിയിക്കണം അങ്ങിനെ നല്ല പുകിലാ….

ഇതിനിടയിലും ചില വിളികളും, മെസ്സേജ്കളും ഊര്‍ജ്ജം നല്‍കും…

എല്ലാവരും ഇലക്ഷന്‍ ചൂടിലേക്ക് മാറി..നാളെ വരാമെന്നു പറഞ്ഞാല്‍ രണ്ടാഴ്ച കഴിഞ്ഞ് നോക്കിയാല്‍ മതി…

കോവിടാണെങ്കില്‍ അതിന്റെ പണി അനസ്യൂതം തുടരുന്നു…സുഡാപ്പികള്‍ അളിഞ്ഞ കുരുവും കൊണ്ട് പിന്നാലെ ന്താ രസം…ല്ലേ…

ഇങ്ങിനെയൊക്കെ ഒന്നെഴുതിയില്ലെങ്കില്‍ പ്രാന്തായിപ്പോകും…

എല്ലാം നന്നായി വരും…. വരണം…

അതിന് ഏറെ പേരുടെ പ്രാര്‍ത്ഥനയുണ്ട്..

ഒരുപക്ഷെ ഇപ്പോള്‍ എന്നേ മുന്‍പോട്ടു കൊണ്ടുപോകുന്നത് ആ പ്രാര്‍ത്ഥനയാണ്…

ചില കാര്യങ്ങള്‍ക്കാണ് ഏറെ പ്രയാസം, 1921ലെ കാക്കിയും മറ്റും കുഴപ്പിക്കുന്നു… പോളിമിക്സ് ധാരാളം കിട്ടാനുണ്ട് കോട്ടണ്‍ ഒടുക്കത്തെ വില… ഇപ്പോള്‍ അതിന്റെ ചുറ്റിക്കളിയിലാ…

കാപ്പണം കൊണ്ട് ഒന്നരപ്പണത്തിന്റെ ജോലി ചെയ്യണം…. ഇതൊക്കെ ഒരു ത്രില്ലാ…

ഈകുത്തിക്കുറിക്കുന്നത്

വെറുതെ കുറച്ചു ഭാരം ഇറക്കിവയ്ക്കാനാ അത്ര കരുതിയാല്‍ മതി…

ഇത് വരെ നിങ്ങള്‍ കൂടെ നിന്നത് തന്നെ വലിയ കാര്യം… കേവലം ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ വാക്കുകള്‍ക്ക് ഗൗരവം നല്‍കി                    നമ്മുടെ ഫണ്ട് ഒരു കോടിയോടടുക്കുമ്ബോള്‍ എന്നില്‍ നിങ്ങള്‍ കാണിച്ച വിശാസത്തിന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല         … നിങ്ങളര്‍പ്പിച്ച വിശ്വാസത്തില്‍ കടുക്മണിത്തൂക്കം അശ്രദ്ധ എന്നില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല… അതാണ്‌ ഭാരം കൂട്ടുന്നത്…

സ്ക്രിപ്റ്റ് ഏകദേശരൂപമായി, കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമേ ഇനി അതിലേക്ക് പൂര്‍ണ്ണമായും തിരിയുകയുള്ളു…ഷൂട്ടിംഗിന് ആവശ്യമായ സകലതും നമുക്ക് ഡിസംബറോടെ തയ്യാറാക്കി വയ്ക്കണം…ഒരു ഗാനമെഴുതാന്‍ ശ്രീ. S.രമേശന്‍ നായരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്….

ഞാന്‍ തിരക്കിലാണ്…. നിങ്ങളും തിരക്കിലാവട്ടെ…

എല്ലാം മംഗളമായി ഭവിക്ക തന്നെ ചെയ്യും…

നന്ദി.

അലിഅക്ബര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button