
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപന രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. എന്നാൽ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയെ അറിയിച്ചു.
Read Also: ബാലിശമായ ഹര്‍ജി; സരിതക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി.സി ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.
Post Your Comments