രാജ്കോട്ട്: കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ മൃതദേഹം സ്‌കൂട്ടറില്‍ തിരികിവച്ച് സഞ്ചരിച്ച യുവാവ് അറസ്റ്റില്‍. ഗുജറാത്ത് രാജ്കോട്ടിലെ പലിതനയിലാണ് അമിത് ഹേമനാനി (34) എന്നയാളെ ഞായറാഴ്ച പകല്‍ പിടികൂടിയത്. ഭാര്യ നൈന (30)ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വച്ചു മൃതദേഹവുമായി പത്തു കിലോമീറ്ററോളം ഇയാള്‍ സഞ്ചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഇയാളെ പിടികൂടി പോലീസിന് കൈമാറിയത്.
Read Also : ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി ചൈന …. അതിര്‍ത്തിയില്‍ റെയില്‍പാത നിര്‍മിയ്ക്കാനൊരുങ്ങി ചൈന
സിന്ധി ക്യാംപ് കോളനിയിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. റോഷിശാല വരെ ഇയാള്‍ മൃതദേഹവുമായി സഞ്ചരിച്ചു. സ്‌കൂട്ടറിന്റെ ഫൂട്ട്സ്പേസില്‍ മൃതദേഹം തിരുകി വച്ച നിലയിലായിരുന്നു. മൃതദേഹത്തിന്റെ കാല്‍ റോഡില്‍ ഉരയുന്നത് ശ്രദ്ധയില്‍പെട്ടാണ് നാട്ടുകാര്‍ ഇയാളുടെ സ്‌കൂട്ടറിനെ പിന്തുടര്‍ന്നത്.
സമീപത്തുള്ള കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്.
Post Your Comments