സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ഇന്ന് മരിച്ചത് 21 പേരാണ്. രോഗബാധിതരില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതില്‍. ഇതില്‍ 438 പേരുടെ രോഗ ഉറവിടം അറിയില്ല. രോഗബാധ സ്ഥിരീകരിച്ച 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33345 സാമ്പിള്‍ പരിശോധനയാണ് നടത്തിയത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
രോഗ വ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫെറ്റാലിറ്റി നിരക്ക് കുറവാണ്. മരണ സംഖ്യ കുറച്ച് നിര്‍ത്താനായി. രോഗ ബാധിതര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാനായത്. മാസ്‌ക് ധരിക്കു കുടുംബത്തെ രക്ഷിക്കു എന്ന ക്യാമ്പെയിന്‍ ആധുനിക സങ്കേതങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കും
Post Your Comments