ബിനീഷ് കോടിയേരിക്ക് ഇന്ന് നിര്‍ണായക ദിനം. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡികാലാവധി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കും. ലഹരിക്കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യംചെയ്തത്.
എന്നാല്‍, ബിനീഷ് ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ബിനീഷ് ആവര്‍ത്തിച്ചു. ഹോട്ടല്‍ തുടങ്ങാന്‍ സാമ്പത്തികസഹായം നല്‍കിയെങ്കിലും മുഹമ്മദ് അനൂപിന്റെ മറ്റ് ഇടപാടുകളെക്കുറിച്ചറിയില്ലെന്ന് ബിനീഷ് മൊഴിനല്‍കി.
അതേസമയം കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ്കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
read also: ‘ഞങ്ങളുടെ മുറിവുകളില്‍ ഉപ്പു വിതറുകയാണ് നിങ്ങൾ ‘ : കോണ്‍ഗ്രസിനോട് പുല്‍വാമ രക്തസാക്ഷിയുടെ ഭാര്യ
ഇന്ന് രാവിലെ ചോദ്യം ചെയ്തതിനു ശേഷമാണ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ ബിനീഷിനെ ഹാജരാക്കുക. ബിനീഷിനെ ജാമ്യപേക്ഷ അഭിഭാഷകന്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കും. കസ്റ്റഡി നീട്ടിക്കിട്ടാന്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് ആവശ്യപ്പെട്ടില്ലെങ്കില്‍ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലാക്കും.
Post Your Comments