Latest NewsIndiaInternational

പാകിസ്താനിൽ നിറഞ്ഞ് നരേന്ദ്രമോദിയുടെയും , വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍

സര്‍ദാര്‍ അയാസ് സാദിഖിന്റെ മണ്ഡലത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടേതടക്കം ചിത്രങ്ങള്‍ പതിച്ചിരിക്കുന്നത് .ചില ചിത്രങ്ങളില്‍ അയാസ് സാദിഖിയേയും കാണാം .

ഇസ്ലാമാബാദ് : ലാഹോര്‍ മേഖലയില്‍ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും , ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍ . പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പി‌എം‌എല്‍-എന്‍) നേതാവ് സര്‍ദാര്‍ അയാസ് സാദിഖിന്റെ മണ്ഡലത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടേതടക്കം ചിത്രങ്ങള്‍ പതിച്ചിരിക്കുന്നത് .ചില ചിത്രങ്ങളില്‍ അയാസ് സാദിഖിയേയും കാണാം .

പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ മോചിപ്പിച്ചത് ഭയന്നാണെന്ന് സാദിഖ് പ്രസ്താവിച്ചിരുന്നു . ഇന്ത്യ അക്രമിക്കുന്നോര്‍ത്ത് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കാലുകള്‍ പോലും വിറച്ചെന്നും ,അതിനു ശേഷമാണ് വര്‍ദ്ധമാനെ മോചിപ്പിച്ചതെന്നും സാദിഖ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് സാദിഖിനെ രാജ്യദ്രോഹിയെന്ന് പോലും പാകിസ്താനികള്‍ വിളിച്ചിരുന്നു .

read also: അഭിനന്ദ് വർദ്ധമാൻ മോചനം: ‘പട്ടാളത്തലവന്റെ മുട്ടുവിറച്ചു’ എന്ന് വെളിപ്പെടുത്തിയ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത

ഇതിനു പിന്നാലെയാണ് പ്രതിഷേധം എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, അഭിനന്ദന്റെയും ചിത്രങ്ങളും ലാഹോറില്‍ പതിച്ചത് . അതേ സമയം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ യാതൊരുവിധ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് സാദിഖിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്ന വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.

സമാധാനത്തിന്റെ ഭാഗമായിട്ടാണ് പാകിസ്താന്‍ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്, ഇതിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയെന്നും സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button