Latest NewsNewsIndia

“ബിജെപിയുടെ വിജയസാധ്യത കുറഞ്ഞുവരുകയാണ് ; പ്രതിപക്ഷ പാർട്ടികൾ ഭയക്കേണ്ട കാര്യമില്ല” : പി ചിദംബരം

ന്യൂഡല്‍ഹി: ബിജെപിയുടെ വിജയശതമാനം കുറയുകയാണെന്നും പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കണമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം.

Read Also : മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ 

ബിഹാര്‍ തിരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളെയും ഉപതിരഞ്ഞെടുപ്പുകളെയും ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ അവകാശവാദം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം 381 നിയമസഭ സീറ്റുകളില്‍ ബിജെപി മത്സരിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതില്‍ 319 എണ്ണം നേടിയ ബിജെപിക്ക് എന്നാല്‍ അതിന് ശേഷം 163ല്‍ മാത്രമാണ് വിജയിക്കാനായതെന്ന് ചിദംബരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button