
ബെംഗളൂരു : ചെയ്യാത്ത കാര്യം ചെയ്തെന്നു പറയിപ്പിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നുവെന്ന് ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ബിനീഷിന് ആശുപത്രിയില്‍ പരിശോധന തുടരുകയാണ്.
ഈ സമയത്താണു ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിനീഷ് ഉടമയായ രണ്ടു കമ്പനികളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ബിനീഷിന്റെ ആരോഗ്യ വിവരങ്ങള്‍ ഇഡി നല്‍കുന്നില്ലെന്ന് അഭിഭാഷകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചില്ല.
എന്നാല്‍ ബിനീഷിനെ സ്കാനിങ്ങിനു വിധേയനാക്കിയെന്ന സൂചനകള്‍ ലഭിച്ചു. കസ്റ്റഡി മർദനം ഉണ്ടായി. എന്താണ് ആരോഗ്യ പ്രശ്നമെന്നോ ചികിത്സയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ ഇഡി ലംഘിക്കുകയാണ്. തിങ്കളാഴ്ച ബിനീഷിനായി ജാമ്യാപേക്ഷ നൽകുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
Post Your Comments