ന്യൂഡല്‍ഹി: ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന്റെ താരപ്രചാരക വിജയശാന്തിയും ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ ജി കിഷന് റെഡ്ഡിയുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപി പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. വിജയശാന്തി നേരത്തെ ബിജെപിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Also: ബിനീഷിനെതിരെ പിടിമുറുക്കി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും
എന്നാൽ വിജയശാന്തിയുടെ ബിജെപി പ്രവേശത്തെ കുറിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ അതിനെ സാധൂകരിക്കുന്ന തരത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാല്‍ വിജയശാന്തി കേന്ദ്രസഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ കൂടുതല്‍ സജീവമായത്. കോണ്‍ഗ്രസ് എംഎല്‍എയായ കോമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡിയും ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതും നടന്നിരുന്നില്ല.
അതേസമയം ബിജെപി സംസ്ഥാന പ്രസിഡണ്ടിനോടൊപ്പമാണ് കിഷന് റെഡ്ഡി വിജയശാന്തിയെ കാണാനെത്തിയത്. വിജയശാന്തിയുടെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച നടന്നുവെന്ന് വിജയശാന്തി സമ്മതിക്കുന്നുവെങ്കിലും എന്താണ് ചര്‍ച്ച ചെയ്തെന്ന് തുറന്നു പറയുന്നില്ലെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
Post Your Comments