കൊച്ചി: ശബരിമലയില്‍ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ദിവസവും 1000 ഭക്തര്‍ക്ക് പ്രവേശനം നല്‍കാനുള്ള ഇപ്പോഴത്തെ തീരുമാനം എന്ത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കാനും നിര്‍ദേശിച്ചു.
തിരുപ്പതി ക്ഷേത്രത്തില്‍ സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിദിനം 20,000 പേര്‍ക്കുവരെ പ്രവേശനം നല്‍കുന്നുണ്ടെന്നും ശബരിമലയിലും സമാന രീതിയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നും കാണിച്ച് ചെന്നൈ അണ്ണാനഗര്‍ സ്വദേശി കെ.പി. സുനില്‍ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ശരണപാതയില്‍ 500 മീറ്റര്‍ ഇടവിട്ട് അണുനശീകരണ ടണല്‍ ഒരുക്കുന്നതടക്കം വ്യക്തമാക്കി സസ്യജന്യ ശുചീകരണ ഉല്പന്ന നിര്‍മാണക്കമ്ബനി സമര്‍പ്പിച്ച സമഗ്ര പദ്ധതിയും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments